Latest NewsKerala

എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം : നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം

തിരുവനന്തപുരം : എല്ലാ മതങ്ങളുടേയും തത്വങ്ങള്‍ ഒന്നുമാത്രം . നോമ്പെടുത്ത് പെരുന്നാള്‍ ആഘോഷിച്ച് ഹൈന്ദവ ഡോക്ടറുടെ കുടുംബം . ഇത് ഡോക്ടര്‍ ഗോപകുമാര്‍.

തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിലെ ആര്‍.എം.ഒ. കഴിഞ്ഞ 16 വര്‍ഷങ്ങളായി റംസാന് നോമ്പെടുത്ത് കുടുംബാംഗങ്ങളുമായി പെരുന്നാള്‍ ആഘോഷിയ്ക്കുന്നു. നോമ്പെടുക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് പറയുകയാണ് ഗോപകുമാര്‍.

അധ്യാപകനായി 2002-ല്‍ കണ്ണൂര്‍ പരിയാരം കോളേജില്‍ എത്തിയപ്പോഴാണ് നോമ്പ് നോല്‍ക്കാന്‍ തുടങ്ങുന്നത്. അവിടുത്തെ കുട്ടികള്‍ നോമ്പെടുക്കുന്നത് കണ്ട് അവരോടൊപ്പം ചേരുകയായിരുന്നു. 2008-ല്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറായി എത്തിയപ്പോഴും നോമ്പ് എടുക്കുന്നത് തുടര്‍ന്നു.

പരിയാരത്ത് കുട്ടികള്‍ ആയിരുന്നു ഭക്ഷണവുമായി രാവിലെ എഴുന്നേല്‍പ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ കോളേജുകളില്‍ ക്ലാസെടുക്കാന്‍ പോകാറുണ്ട്. ഈ സമയത്തും നോമ്പ് എടുക്കുന്നത് മുടക്കാറില്ല.

25 വര്‍ഷം തുടര്‍ച്ചയായി ശബരിമല ദര്‍ശനവും നടത്തിയിട്ടുണ്ട്.1993 മുതല്‍ 2018 വരെയുള്ള കാലയളവില്‍ മുടങ്ങാതെ ശബരിമലയില്‍ പോയിരുന്നു ഗോപകുമാര്‍. റംസാന്‍ നോമ്പുകാലത്തും ശബരിമലയില്‍ പോയിട്ടുണ്ട്. വെള്ളം പോലും കുടിക്കാതെ ദര്‍ശനം നടത്തിയിട്ടുണ്ട്.

എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്നാണ് ഡോക്ടറുടെ വിശ്വാസം. പട്ടം ആദര്‍ശ് നഗറിലെ ശ്രീഭവനും ഇന്ന് പെരുന്നാള്‍ നിറവിലാണ്. തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പെരുന്നാള്‍ ആഘോഷിക്കുകയാണ് ഡോക്ടര്‍ ഗോപകുമാറും.

shortlink

Related Articles

Post Your Comments


Back to top button