Latest NewsKerala

ഭർത്താവ് മരിച്ച ദുഖത്തിൽ കഴിയുന്ന വീട്ടമ്മക്ക് മതപരിവർത്തനത്തിനായി കത്ത് , ശക്തമായി പ്രതികരിച്ച് മകൻ : വീഡിയോ കാണാം

കൊല്ലം : ആസൂത്രിത മതം‌മാറ്റം ലക്ഷ്യമിട്ട് മതപരിവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നതും മറ്റും വിവാദമായ ഈ സാഹചര്യത്തിൽ വീണ്ടും ആരോപണവുമായി യുവാവ് രംഗത്ത്. അച്ഛൻ മരിച്ച ദുഖത്തിൽ കഴിയുന്ന അമ്മയ്ക്ക് ക്രിസ്ത്യൻ മതപരിവർത്തന സംഘം കത്തയച്ചതായി ഫേസ്ബുക്കിലൂടെ മകന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തന്റെ വീഡിയോ പോസ്റ്റാണ് വൈറലായത്.

അച്ഛൻ മരിച്ച ദുഃഖത്തിൽ കഴിയുന്ന തങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കായാണ് ഇതുപകരിച്ചതെന്നും ഇയാൾ പറയുന്നു. ഒരു ദുരന്തത്തിൽ നിന്ന് താനും തന്റെ കുടുംബവും കരകയറാൻ ശ്രമിക്കുമ്പോൾ ഇത്തരം നാറിയ പരിപാടി കാണിക്കരുതെന്നും ബിച്ചു പറയുന്നു. അച്ഛനും അമ്മയും ഞങ്ങൾ മക്കളുമെല്ലാം വിശ്വാസികളാണ് . ക്ഷേത്രത്തിൽ പോകുന്നവരാണ് . മറ്റ് മതങ്ങളെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ .

പ്രിയപ്പെട്ടവർ മരിച്ചു പോയാൽ അവർ എവിടെയാണെന്നറിയാൻ കത്തിനൊപ്പമുള്ള നോട്ടീസിലുള്ള അഡ്രസിൽ ബന്ധപ്പെടാനാണ് പറയുന്നത്. എന്തു വിഷമമുണ്ടെങ്കിലും അതെല്ലാം ഇവർക്കൊപ്പം പോയാൽ മാറ്റിത്തരുമെന്നും പറയുന്നു. ഇങ്ങനെയൊരു ദുരന്തം നടന്നെന്ന് വച്ച് ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഇല്ലാതായെന്ന് ഞങ്ങളാരും കരുതുന്നില്ലെന്നും ബിച്ചു വീഡിയോയിൽ പറയുന്നു. അങ്ങനെയുള്ള ഞങ്ങളുടെ അടുത്ത് സൂചി വിൽക്കാൻ വരരുത് എന്നും ബിച്ചു പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button