KeralaLatest News

നൂറ്റാണ്ടു പഴക്കമുള്ള വീട് കത്ത് നശിച്ചതിന് പിന്നില്‍ ഇസ്തിരിപ്പെട്ടി

കുട്ടനാട്: കറന്റ് പോയതോടെ ഇസ്തരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന വീട്ടുകാര്‍ക്ക് നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള പുരാതന വീട്. വെളിയനാട് പഞ്ചായത്തില്‍ 1ാം വാര്‍ഡില്‍ ചെന്നക്കാട് വീട്ടില്‍ വി.രാജീവന്റെ വീടാണ് കത്തി നശിച്ചത്. തടിയില്‍ നിര്‍മിച്ച അറയും പുരയുമായുമായുള്ള വീടിന്റെ മേല്‍ക്കുര ഉള്‍പ്പെടെ പൂര്‍ണ്ണമായി കത്തിനശിച്ചു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു അപകടം. വീട്ടില്‍ സുക്ഷിച്ചിരുന്ന പണം, തടിയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ഇലക്ടിക്ക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, അറയില്‍ സൂക്ഷിച്ചിരുന്ന നെല്ല് എന്നിവ കത്തിനശിച്ചു. പുക ഉയരുന്നതുകണ്ട നാട്ടുകാരാണു വിവരം അഗ്‌നി രക്ഷാസേനയെ അറിയിച്ചത്. ചങ്ങനാശേരിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനയെത്തി ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണു തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button