യുഎഇ: പെരുന്നാൾ ദിനത്തിൽ യുഎഇയിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് തങ്ങളുടേതാണെന്ന സന്തോഷത്തിലാണ്
മുഹമ്മദ് യാസിർ അൽ ഷെയ്ഖ്, ഖോലൂദ് സലിം അൽ ദഹേരി ദമ്പതികൾ. ഇന്ന് രാവിലെ കൃത്യം 12.1 നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. അബുദാബിയിലെ ബുർജീൽ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.
കുഞ്ഞിന് 3910 ഗ്രാം ഭാരമുണ്ട്.
കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്നും, ഇത്രയും വിശേഷപ്പെട്ട ദിവസം തന്നെ കുഞ്ഞ് ജനിക്കാനിടയാതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കുട്ടിയുടെ അച്ഛൻ മുഹമ്മദ് യാസിർ അൽ ഷെയ്ഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങൾക്ക് ഏറ്റവും മികച്ച സേവനം നൽകിയ ആശുപത്രി അധികൃതർക്കും അദ്ദേഹം നന്ദി പറഞ്ഞു.
Post Your Comments