Jobs & VacanciesLatest NewsEducation & Career

ടെക്‌സ്റ്റൈൽ സൂപ്പർവൈസർ തസ്തികയിൽ താല്കാലിക നിയമനം

സംസ്ഥാനത്തെ അർധസർക്കാർ സ്ഥാപത്തിൽ 22,000/- രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്സ്റ്റൽസ്) തസ്തികയിൽ (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ് മില്ലിൽ രണ്ട് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. വയസ്സ് 01.01.2018ന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ പത്തിനു മുമ്പായി ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗത്തിലുളളവരേയും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button