Latest NewsIndia

കശ്മീര്‍ വിഘടനവാദി നേതാക്കള്‍ എന്‍ഐഎ കസ്റ്റഡിയില്‍

ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ വിഘടനവാദി നേതാക്കളായ മസ്രത്ത് ആലം, ആസിയാ അന്ദ്രാബി, ഷബീര്‍ ഷാ എന്നിവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഇവരെ പത്ത് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. യാസിന്‍ മാലിക്കിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഡല്‍ഹിയിലെത്തിച്ച രണ്ടാമത്തെ നേതാവാണ് മസ്രത് ആലം ഭട്ട്.

ജ്മ്മു കശ്മീര്‍ പൊലീസും എന്‍ഐഎ സംഘവും ചേര്‍ന്നാണ് ഇയാളെ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. 2017ല്‍ കശ്മീര്‍ താഴ്വാരയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഭട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്‌തെന്ന കേസിലാണ് മസ്രത്ത് ആലത്തിനെതിരെ കേസെടുത്തിരുന്നത്.

2018 ജനുവരി 18 നാണ് 12 പേര്‍ക്കെതിരെ എന്‍ഐഐ കുറ്റപത്രം സമര്‍പ്പിച്ചത്. ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകരിലൊരാളായ ഹഫീസ് സയീദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയിലുണ്ട്.

അഫ്താബ് ഹിലാലി ഷാ അലിയാസ് ഷാഹിദ്-ഉല്‍-ഇസ്ലാം, അയാസ് അക്ബര്‍ ഖണ്ടേ, ഫാറൂഖ് അഹ്മദ് ദാര്‍, ബിറ്റ കറാട്, നഈം ഖാന്‍, അല്‍ത്താഫ് അഹ്മദ് ഷാ, രാജ മെഹ്‌റാജുദ്ദീന്‍ കല്‍വാല്‍, ബഷീര്‍ അഹ്മദ് ഭട്ട്, പീര്‍ സൈഫുള്ള തുടങ്ങിയ വിഘടനവാദി നേതാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീര്‍ പാകിസ്ഥാനില്‍ ലയിക്കണമെന്ന് ആവശ്യപ്പെടുന്ന സയദ് അലി ഗീലാനിയുടെ മരുമകനാണ് അല്‍ത്തഫ് അഹ്മദ് ഷാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button