Latest NewsKeralaIndia

മകളെ പീഡിപ്പിച്ചകേസ് പിൻവലിക്കാത്തതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി :പെരുമ്പാവൂരിൽ പ്രതി അറസ്റ്റിൽ

ഇത് നിരസിച്ച പെണ്‍കുട്ടിയെ അമ്മയുടെ മുന്നിലിട്ട് തന്നെ വീണ്ടും ബലാത്സംഗം ചെയ്തു. ഇത് തടയാന്‍ ചെന്ന അമ്മയെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ചകേസ് ഒത്തുതീര്‍ക്കാത്തതിന് ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ഇരയായ മകളെ വീണ്ടും അമ്മയുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരില്‍നിന്നും അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ബിജയകുമാര്‍ ബെഹ്‌റ(20)യെയാണു പെരുമ്പാവൂര്‍, ഒഡീഷാ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍ കുറ്റകൃത്യം നടത്തി പ്രതി കേരളത്തിലേക്ക് മുങ്ങിയ ശേഷം ഇവിടെ മാന്യനായി ജോലി ചെയ്തു കഴിയുന്നതിനിടയിലായിരുന്നു രണ്ടു സംസ്ഥാനത്തെ പോലീസും ചേര്‍ന്ന് പിടികൂടിയത്.

കേരളാ പോലീസിന്റെ സഹായത്തോടെയാണ് ഒഡീഷാ പോലീസ് പെരുമ്പാവൂരിലെത്തിയത്. പെരുമ്പാവൂര്‍ ഡിെവെ.എസ്.പി. ഹരിദാസിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐമാരായ ശിവപ്രസാദ്, രാജേന്ദ്രന്‍, സി.പി.ഒ. പ്രജിത്ത് എന്നിവരാണ് ഒഡീഷ പോലീസിനോടൊപ്പം പ്രതിയെ പിടികൂടിയത്. അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഒരു മാസം മുമ്പാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജയകുമാര്‍ കൂട്ടുകാരന്‍ വിക്കിയേയും കൂട്ടി പെണ്‍കുട്ടിയേയും മാതാവിനേയും ആളൊഴിഞ്ഞ കുന്നിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പഴയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇത് നിരസിച്ച പെണ്‍കുട്ടിയെ അമ്മയുടെ മുന്നിലിട്ട് തന്നെ വീണ്ടും ബലാത്സംഗം ചെയ്തു. ഇത് തടയാന്‍ ചെന്ന അമ്മയെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ ഇരുവരും രക്ഷപെട്ടു. കുറ്റകൃത്യത്തില്‍ ഒപ്പമുണ്ടായിരുന്ന ബിജയകുമാറിന്റെ സഹായിയായ വിക്കിയെ ഒഡീഷ പോലീസ് പിടികൂടിയത് വഴിത്തിരിവായി. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാര്‍ കേരളത്തിലേക്ക് മുങ്ങിയതായി വിവരം കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button