കൊല്ലം: യാത്രക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി റെയില്‍വേ . തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റുകള്‍ സഹിതം 14 കോച്ചുകളായി സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചതായി എംപി കൊടിക്കുന്നില്‍ സുരേഷ് റിയിച്ചു. പാലരുവി എക്സ്പ്രസില്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതു വാര്‍ത്തകളായതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പാലരുവി തിരുനെല്‍വേലി വരെ നീട്ടിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. കോച്ചുകളുടെ എണ്ണം കുറഞ്ഞതു കാരണം റെയില്‍വേ സ്റ്റേഷന്റെ മധ്യഭാഗത്താണു ട്രെയിന്‍ നിര്‍ത്തുന്നത്. ഇതോടെ ട്രെയിനില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നും വാര്‍ത്തകളുടെ പകര്‍പ്പു സഹിതം റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെ തുടര്‍ന്ന് ഇനി മുതല്‍ 14 കോച്ചുകളോടു കൂടിയ ട്രെയിനായി ഓടണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതായി കെടിക്കുന്നിലിനെ റെയില്‍വേ അറിയിച്ചു.
Post Your Comments