ന്യൂ ഡൽഹി : ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന നേട്ടം ഐഒസിയെ പിന്നിലാക്കികൊണ്ട് എന്‍ജിസി(ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) സ്വന്തമാക്കി. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഒഎന്‍ജിസിയുടെ മൊത്ത ലാഭം 34 ശതമാനം വർദ്ധിച്ചതോടെയാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. 26,716 കോടി രൂപയാണ് ഒഎന്‍ജിസിയുടെ ആകെ ലാഭം വിഹിതമെങ്കിൽ 17,274 കോടി രൂപയാണ്. ഐഒസിയുടേ ആകെ ലാഭവിഹിതം
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ലാഭ വിഹിതത്തില്‍ ഒഎന്‍ജിസി ഐഒസിക്ക് പിന്നിലായിരുന്നു. 2017- 18ൽ ഐഒസിയുടെ ആകെ ലാഭം 21,346 കോടി രൂപയായിരുന്നുവെങ്കിൽ ഒഎന്‍ജിസിയുടേത് 19,945 കോടിയായിരുന്നു.
Post Your Comments