Latest NewsIndia

എന്റെ എട്ട് വര്‍ഷങ്ങള്‍ തിരികെ തരൂ: ഉപവാസവും ധര്‍ണയും നടത്തി നഷ്ടപ്രണയം തിരിച്ച് പിടിച്ച് യുവാവ്

റാലികള്‍, ഉത്സവങ്ങള്‍, ധര്‍ണകള്‍ തുടങ്ങിയവയുടെ നാടാണ് പശ്ചിമ ബംഗാള്‍. രാഷ്ട്രീയമായോ അല്ലെങ്കില്‍ സാമൂഹികമായോ പരിപാടികള്‍ക്കാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധത്തില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്.

എന്നാല്‍ പ്രണയം തിരിച്ചു കിട്ടാന്‍ ധര്‍ണയും ഉപവാസവും നടത്തിയാലോ. അത്തരത്തിലൊരു സംഭവത്തിനാണ് ബംഗാളിലെ ധുപ്ഗുരി സാക്ഷ്യം വഹിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ലിപിക എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു കഥാനായകനായ അനന്ത ബര്‍മന്‍. എന്നാല്‍ അടുത്തിടെയായി യുവാവുമായുള്ള എല്ലാ ബന്ധവും ലിപിക അവസാനിപ്പിച്ചു. അപകടം മണത്ത അനന്തബര്‍മന്‍ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനുള്ള നീക്കത്തിലാണെന്ന് മനസിലാക്കി.

കാമുകിയെ തിരികെ കിട്ടാന്‍ ഇനി സമയമില്ലെന്ന് മനസിലാക്കിയ ഇയാള്‍ നിര്‍ദ്ദിഷ്ട വരന്‍ ലിപികയെ കാണാന്‍ വരാനൊരുങ്ങവേ അവളുടെ വീടിന് മുന്നിലായി ഉപവാസവും ധര്‍ണയും തുടങ്ങി. എന്റെ എട്ടുവര്‍ഷം തിരികെ തരൂ എന്ന പ്ലക്കാര്‍ഡുമായായായിരുന്നു ധര്‍ണ. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ അനന്തബര്‍മന് പിന്തുണ നല്‍കി. ഇതിനിടെ ലിപികയുടെ നിര്‍ദ്ദിഷ്ട വരനും ബന്ധുക്കളും ഇവിടെയെത്തി. സംഭവമറിഞ്ഞെത്തിയ പൊലീസിനും അനന്ത ബര്‍മനെ പിന്തിരിപ്പിക്കാനായില്ല.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാനം കാമുകന്റെ അവസ്ഥയില്‍ മനംനൊന്ത് ലിപിക അയാളെതന്നെ വിവാഹം കഴിക്കാന്‍ തയ്യാറായി. ഗ്രാമവാസികള്‍ ഇടപെട്ട് വീട്ടുകാരുടെ സമ്മതവും ഉറപ്പാക്കി. ഇതോടെ ഇടന്‍ തന്നെ അനന്ത ബര്‍മന്റെയുംു ലിപികയുടെയും വിവാഹം മതപരമായ എല്ലാ ചടങ്ങുകളോടെയും നടക്കുകയും ചെയ്തു. ്അങ്ങനെ നഷ്ടപ്രണയം ഉപവാസവം ധര്‍ണയും നടത്തി തിരിച്ചുപിടിച്ച് ഹീറോ ആയിരിക്കുകയാണ് അനന്ത ബര്‍മന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button