മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ എ.പി അബ്ദുളളക്കുട്ടി ബിജെപിയിലേയ്ക്കെന്നുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേയ്ക്ക് വരുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ബിജെപി നേതാവ് എംടി രമേഷ്.
ബി ജെ പിയിലേക്ക് വരുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുള്ളക്കുട്ടിയാണെന്നും, അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം.ടി രമേശ് പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം നിലപാട് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയാല്‍ ബി ജെ പി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നുണ്ടാ വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.
Post Your Comments