പാലി: രാജസ്ഥാനില്‍ വീണ്ടും കൂട്ടബലാത്സംഗം. പാലിയിലാണ് ഇത്തവണ 30കാരി അഞ്ച് പേരുടെ ബലാത്സംഗത്തിനിരയായത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 26നാണ് സംഭവം. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രതികള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. അയല്‍വാസിയുമൊത്ത് യുവതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സംഘം തടഞ്ഞുനിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments