കോട്ടയം : കേരള കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ നാളെ കൊച്ചിയില്‍ അനുരഞ്ജന ചര്‍ച്ച നടക്കും. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം കത്ത് നല്‍കിയ സാഹചര്യത്തിലാണ് നീക്കം. പാര്‍ട്ടിയിലെ എംഎല്‍എമാരും എം പിമാരും മുതിര്‍ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. അനൗദ്യോഗിക ചര്‍ച്ചകളാണ് നടക്കുന്നതെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു. ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ പോലും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ്.കെ.മാണി ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനം പത്തിന് വീണ്ടും തുടങ്ങും. അതിനുമുമ്പ് നിയമസഭാകക്ഷിനേതാവിനെ കണ്ടെത്തണം. നിയമസഭാ കക്ഷിയോഗം അഞ്ചിനുശേഷം ചേരാന്‍ പി.ജെ. ജോസഫ് ആലോചിക്കുന്നുണ്ട്. കാര്യങ്ങള്‍ തീരുമാനമാകാതെ നീണ്ടാല്‍ സ്പീക്കറോട് സമയം നീട്ടിച്ചോദിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാന്‍സ്ഥാനം വഹിക്കുന്ന പി.ജെ. ജോസഫിന് ഇത്തരം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുമെന്നതാണ് ജോസ് കെ. മാണി വിഭാഗത്തെ അസ്വസ്ഥമാക്കുന്നത്.
സമവായത്തിലൂടെ ചെയര്‍മാനെ കണ്ടെത്തണമെന്ന നിലപാടിലാണ് പി.ജെ. ജോസഫ് പക്ഷം. ചെയര്‍മാന്‍സ്ഥാനം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല.
Post Your Comments