ന്യൂഡല്‍ഹി : നിപ്പ വൈറസ് , കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം . നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.. മരുന്നുകള്‍ കേരളത്തില്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോടു പറഞ്ഞു..
അതേസമയം, ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍.പ്രിയ അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഇതുവരെ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി.
കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ സ്ഥിരീകരിച്ചെങ്കിലും ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ്പയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും മന്ത്രി പറഞ്ഞു
Post Your Comments