കൊച്ചി : ശ്രദ്ധിയ്ക്കുക.. നിപ്പ വൈറസ് പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാലുകള്‍. ഇവയ്ക്ക് പഴങ്ങളോട് മാത്രമല്ല വാഴകൂമ്പുകളോടും പ്രിയം.
നിപ്പ വൈറസ് പടര്‍ത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകള്‍. ഫ്‌ലയിങ് ഫോക്‌സ് എന്ന് അറിയപ്പെടുന്ന ഇവയില്‍ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്. വൈറസ് വാഹകരായ വവ്വാലുകള്‍ക്കു രോഗബാധ ഉണ്ടാകില്ല.
വവ്വാലുകളുടെ ശരീരോഷ്മാവ് കൂടുമ്പോഴാണ് വൈറസ് സജീവമാകുന്നത്. ശരീരോഷ്മാവ് കുറഞ്ഞ സമയത്തു പഴങ്ങള്‍ കഴിക്കുമ്പോള്‍ അതിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണ്. പ്രസവിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുതലായിരിക്കും. കുഞ്ഞുങ്ങള്‍ പാലു കുടിക്കുമ്പോഴും ഊഷ്മാവ് ഉയരാറുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുമ്പോഴും മറ്റും അടുത്ത തലമുറയിലേക്കും വൈറസ് പകരുകയാണു വവ്വാലുകള്‍. ആണ്‍ വവ്വാലുകളും വൈറസ് വാഹകരാണ്. പഴങ്ങളില്‍ മാത്രമല്ല, വാഴക്കൂമ്പില്‍ നിന്നു വവ്വാലുകള്‍ തേന്‍ കുടിക്കുമ്പോള്‍ വൈറസ് അതിലേക്കു പകരാം.
ലോകത്ത് നിപ്പ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലെല്ലാം പഴം തിന്നുന്ന വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവി ഡോ.ജി. അരുണ്‍ കുമാര്‍ പറഞ്ഞു
Post Your Comments