ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്റെ മുകള്‍ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞ് നേരത്തെയും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറും തന്റെ ലക്ഷങ്ങള്‍ വിലയുള്ള കാറില്‍ ചാണകം പൂശിയിരിക്കുന്നു. തന്റെ എസ്‌യുവിയില്‍ ചാണകം പൂശിയത് കൊണ്ട് കാറിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറയ്ക്കുമെന്ന് ഡോക്ടര്‍ നവനാദ് പറയുന്നു. മൂന്നു കോട്ട് ചാണകം വാഹനത്തില്‍ പൂശിയിട്ടുണ്ടെന്നും ഒരുമാസം ഈ കോട്ടിങ് നില്‍ക്കുമെന്നുമാണ് നവനാദ് പറയുന്നത്.
അതേസമയം ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുര്‍ഗന്ധമുണ്ടാകൂവെന്നും ഇദ്ദേഹം പറയുന്നു. എസിയുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് കൂടുതല്‍ കോട്ടമുണ്ടാക്കാതെ വാഹനം തണുപ്പിക്കാനാണ് ഇത്തരത്തില്‍ ചാണകം പൂശിയത്. ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടര്‍ നവനാദ് വ്യക്തമാക്കി.
Post Your Comments