ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണം പാടേ ഒഴിവാക്കുകയല്ല വേണ്ടത്. അല്‍പം വ്യായാമവും ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പുമെല്ലാം അടങ്ങിയ ആഹാരങ്ങള്‍ കഴിച്ച് സുഗമായി വണ്ണം കുറയ്ക്കാം. വൈറ്റമിനും പ്രോട്ടീനുമൊന്നുമില്ലാത്ത ഭക്ഷണം കഴിച്ചാല്‍ വണ്ണം കുറയുമെങ്കിലും ആരോഗ്യം ക്ഷയിക്കും.
അതുകൊണ്ട് നമുക്ക് നല്ല ആരോഗ്യമുളള ഭക്ഷണം കൃത്യസമയത്ത് കഴിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാം. പ്രോട്ടീനും ഫാറ്റും അടങ്ങിയ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. അതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
വെള്ളക്കടല
സ്വാദിഷ്ഠവും പോഷകസമ്പന്നവുമായ വെള്ളക്കടലയില്‍ ധാരാളം ന്യൂട്രീഷന്‍സ് അടങ്ങിയിട്ടുണ്ട്. ഡയറ്റ് എടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു നല്ല ഭക്ഷണമാണിത്. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയ ഇവ നിങ്ങളുടെ അമിത വിശപ്പിനെ തടയും. അതുമൂലം മറ്റ് ആഹാരങ്ങള്‍ കഴിക്കാതിരിക്കാനും ശരീരഭാരം കുറയാനും സഹായകരമാണ്. കൂടാതെ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാനും കടല സഹായിക്കും.
മധുരക്കിഴങ്ങ്
ധാരാളം ന്യൂട്രീഷന്‍സ് അടങ്ങിയ മധുരക്കിഴങ്ങ് പോഷകസമൃദ്ധമാണെന്ന് തെളിഞ്ഞതാണ്. നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ മധുര കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്. വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയ മധുര കിഴങ്ങില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കൂടില്ല. സാലഡ് ആയും പുഴുങ്ങിയുമെല്ലാം ഇത് കഴിക്കാം.
തൈര് സ്വാദിഷ്ഠവും ക്ഷീണമകറ്റുന്നതുമായ ഒരു ഫ്രഷ് ആഹാരസാധനമാണ് തൈര്. വേനല്‍ക്കാലത്ത് ദാഹമകറ്റാന്‍ കഴിക്കുന്നതിനൊപ്പം വണ്ണം കുറയ്ക്കാനും ഇത് ഉപയോഗിക്കാം. കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തൈര് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. തൈരില്‍ 70 മുതല്‍ 80 ശതമാനം വരെ വെള്ളമാണ്. ഇത് നീര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷപ്പെടാനും സഹായിക്കും. വിശപ്പ് നിയന്ത്രിക്കും. കൂടാതെ ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. തൈര് കഴിക്കുമ്പോള്‍ വണ്ണം കുറയുമെന്നാണ് ഡയറ്റീഷന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Post Your Comments