തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത മാറ്റാന്‍ ക്രൈംബ്രാഞ്ച് : അപകടം നടന്ന ആ രാത്രിയില്‍ ശരിയ്ക്കും എന്താണ് സംഭവിച്ചതെന്തെന്നറിയാന്‍ ആ യാത്ര പുനാരാവിഷ്കരിയ്ക്കുന്നു . ഇതിനായി വാഹനാപകടത്തിന് മുമ്പ് വയലിനിസ്റ്റ് ബാലഭാസ്കര്‍ അവസാനം സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സെപ്റ്റംബര്‍ 25നു തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്കറും കടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ ബാലഭാസ്കറിന്റെ യാത്രയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അപകടദിവസം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വഴിയിലൂടെ അതേസമയത്ത് ക്രൈംബ്രാഞ്ച് സംഘവും കാറില്‍ സഞ്ചരിച്ചു സ്ഥിതി വിലയിരുത്തും.
അപകടം നടന്ന സ്ഥലത്തു വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്സാക്ഷി മൊഴിയും പരിശോധിക്കും. ഡിവൈഎസ്പി പി.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.
Post Your Comments