മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകി കോണ്‍ഗ്രസ് വിട്ട മുന്‍ പ്രതിപക്ഷ നേതാവ് വിഖേ പാട്ടീല്‍ ബി.ജെ.പിയിലേക്ക്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച വിഖേ എം.എല്‍.എ സ്ഥാനം രാജിവച്ചു. വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം വിഖേ ബി.ജെ.പിയില്‍ ചേരും. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ വിഖേ അംഗമായേക്കുമെന്നും സൂചനകളുണ്ട്.
നേരത്തെ വിഖേ പാട്ടീലിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച സുജയ് 2.81 ലക്ഷം വോട്ടിന് വിജയിക്കുകയും ചെയ്തു. അഹമ്മദ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് വിഖേ വിജയിച്ചത്.മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം വിഖേ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യുഹങ്ങള്‍ ശക്തമായിരിക്കെയാണ് അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചത്.
മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിഖേ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. ഇന്ന് എം.എല്‍.എ സ്ഥാനം രാജിവച്ച് നിയമസഭാ സ്പീക്കര്‍ ഹരിഭൗ ബഗാഡേയ്ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു.
Post Your Comments