
ആലപ്പുഴ : എല്ലാ സമുദായ അംഗങ്ങളുടെയും സഹായമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സംസ്ഥാനത്തെ ഒരേ ഒരു ഇടതുപക്ഷ എം.പി ആരിഫ് . വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ എല്ലാ സമുദായ നേതാക്കളും തന്നെ സഹായിച്ചെന്ന് എ.എം.ആരിഫ്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈപാസ് ഉള്‍പ്പെടെ പാതിവഴിയില്‍ നില്‍ക്കുന്ന പ്രഖ്യാപിത പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുക. ഒപ്പം തീരദേശമേഖലയുടെ പൊതു പ്രശ്‌നങ്ങള്‍, സര്‍ക്യൂട്ട് ടൂറിസം പദ്ധതി തുടങ്ങിയവയും മനസ്സിലുണ്ട്. റെയില്‍വേ രംഗത്തെ അവഗണനക്കെതിരെ കേരളത്തിലെ 20 എംപിമാരും ഒരുമിച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരിട്ടു പ്രതികരിക്കുന്ന വോട്ടര്‍മാരുടെ കാലം കഴിഞ്ഞു. തീരുമാനം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് കൂടുതലും. അരൂരിലെ വീഴ്ചയില്‍ വ്യക്തിപരമായ വിഷമമുണ്ട്. ജനകീയത എതിരാവുമെന്നു പലരും മുന്നറിയിപ്പു തന്നിരുന്നു. അമിത ആത്മവിശ്വാത്തില്‍ ആയിരുന്നതിനാല്‍ അരൂരിലും ചേര്‍ത്തലയിലും കാര്യമായ പ്രവര്‍ത്തനം നടത്തിയില്ല.
മാറ്റം എന്നതു സ്വാഭാവികമായി ഉണ്ടാകുന്നതാണ്. തോല്‍വിയില്‍ നിന്നും ജയത്തില്‍ നിന്നും പഠിക്കാനുണ്ട്. ഒരാളുടെ ശൈലിയാണ് തോല്‍വിയുടെ കാരണം എന്നു കരുതുന്നില്ലെന്നും എകെജിയുടെ കാലത്തു പോലും ഇടതുപക്ഷം ഇതുപോലെ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് ബംഗാളും ത്രിപുരയും ഇടതു ഭരണത്തിലിരുന്നപ്പോള്‍ സഹായിക്കാനും ഒപ്പം നില്‍ക്കാനും ആളുകളുണ്ടെന്ന് ജനം മനസ്സിലാക്കിയെന്നും അദ്ദേഹം പറയുന്നു.
Post Your Comments