മുംബൈ: ഇന്ത്യയിലെ ടെക്‌നോളജി സംരംഭങ്ങളില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്ത്. വിസി സര്‍ക്കിള്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. പുതുതലമുറ ടെക് സംരംഭങ്ങളിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ യാത്രയുടെ സിഇഒയായ ദ്രുവ് ശ്രിന്‍ഗിയാണ്. 2017 -18 വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ശമ്പളം 28.54 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ ശമ്പളമായ 4.11 കോടിയില്‍ നിന്നുയര്‍ന്ന് വന്‍ വര്‍ധനയാണ് അദ്ദേഹം നേടിയെടുത്തത്.
20 വര്‍ഷത്തില്‍ താഴെ പ്രായമുളള കമ്പനികളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യാത്രയുടെ തന്നെ ഗ്രൂപ്പ് സിഎഫ്ഒ അലോക് വൈഷാണ് ആണ് ശമ്പളത്തിന്റെ കാര്യത്തില്ഡ രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ പ്രതിഫലം 2.75 കോടിയില്‍ നിന്ന് 8.8 കോടി രൂപയിലേക്കാണ് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്. മൂന്നാം സ്ഥാനത്ത് മേക്ക് മൈ ട്രിപ്പിന്റെ ഗ്രൂപ്പ് സിഇഒ ദീപ് കല്‍റയാണ്. 7.07 കോടി രൂപയാണ് ദീപക് കല്‍റയുടെ ശമ്പളം. ഇന്ത്യ സിഇഒ രാജേഷ് മഗൗവിന് 6.57 കോടി രൂപയാണ് ലഭിക്കുന്നത്. ഇദ്ദേഹം നാലാം സ്ഥാനത്താണ്.
ഒല ക്യാബ്‌സിന്റെ സിഇഒ ഭവീഷ് അഗര്‍വാളാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. നാല് കോടി രൂപയാണ് അഞ്ചാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ശമ്പളം. കമ്പനികളില്‍ നിന്ന് പ്രതിഫലമായി നല്‍കുന്ന സ്റ്റോക്ക് ഓപ്ഷന്‍ (ഓഹരി) മൂല്യം ഉള്‍പ്പെടുത്താതെയുളള കണക്കാണിത്.
Post Your Comments