കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പ്ലസ് വണ്‍ കൊമേഴ്‌സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ ഫലമാണ് തടഞ്ഞ് വച്ചിരിക്കുന്നത്. ജൂണ്‍ ആറിന് പ്ലസ്ടു ക്ലാസ് തുടങ്ങാനിരിക്കെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍.
നീലേശ്വരം സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മാറ്റി എഴുതുകയും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളില്‍ അധ്യാപകന്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. തുര്‍ന്ന് പ്ലസ് വണ്‍ കൊമേഴ്‌സിലെ രണ്ട് കുട്ടികളുടെ പരീക്ഷ ഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ പരിശോധിക്കുകയുള്ളു എന്ന നിലപാടിലാണ് അധികൃതര്‍. മറ്റ് കുട്ടികളുടെ പരീക്ഷാ ഫലം അധ്യാപകന്‍ തിരുത്തിയ മാര്‍ക്ക് ഒഴിവാക്കി പ്രസിദ്ധീകരിച്ചിരുന്നു.
Post Your Comments