ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്.ആറ് ആഴ്ചയാണ് കോടതി യാത്രയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി റോസ് എവന്യു പ്രത്യേക സിബിഐ കോടതിയാണ് വദ്രയ്ക്ക് വിദേശയാത്ര അനുമതി നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആയിരുന്നു പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചത്. ഇന്ത്യയില്‍ ചികിത്സയ്ക്ക് മികച്ച സൗകര്യമുണ്ടെന്നും അതിനാല്‍ വിദേശത്ത് പോകേണ്ടതില്ലെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചത്. വന്‍കുടലില്‍ ട്യൂമറിന് ചികിത്സയ്ക്കായി ലണ്ടനില്‍പോകാന്‍ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം.അതേസമയം യു.കെ സന്ദര്‍ശനത്തിന് അനുമതിയില്ല. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര അപേക്ഷ നല്‍കിയത്.
Post Your Comments