തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം
ബുധനാഴ്ച മലപ്പുറത്തും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളതീരത്ത് ഇന്ന് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും
കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Post Your Comments