കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവാവ് നിപ രോഗ ലക്ഷണങ്ങളോടെ എത്തിയ സാഹചര്യത്തിൽ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയാതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും പൊതുജനങ്ങൾക്ക് 1056, 1077 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നൽകും. നിപ ബോധവത്കരണത്തിന് എറണാകുളം കളക്ടേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണെന്നും മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments