തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ വ്യാഴാഴ്ച കേരളത്തിലെത്തുമെന്നും ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റും റിപ്പോർട്ട് ചെയ്യുന്നു. വരുന്ന 48 മണിക്കൂർ സമയത്തേക്ക് കേരളത്തിൽ പലയിടത്തും കാറ്റോട് കൂടിയ മഴയുണ്ടാകും.
ജൂൺ 6 നാണ് കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനമെങ്കിലും ജൂണിൽ ശരാശരിയിലും താഴെയായിരിക്കും മഴ ലഭിക്കുക. എന്നാൽ ജൂലൈയിൽ ശരാശരി മഴ ലഭിക്കാനും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നും പ്രവചിക്കുന്നു. ഇത്തവണ കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യയിൽ കാലവർഷം സാധാരണ നിലയിലായിരിക്കും. ഇത്തവണ കേരളത്തിൽ പതിവിന് വിപരീതമായി വേനൽ മഴയിൽ 55% കുറവ് രേഖപ്പെടുത്തി.
Post Your Comments