ദിസ്പൂര്‍: 13പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടി അരുണാചല്‍ പ്രദേശിലെ മെച്ചുക്ക വാലിയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ അന്റനോവ് എന്‍- 32 വിഭാഗത്തില്‍പെട്ട വിമാനം ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായെന്നാണ് റിപ്പോർട്ട്. എട്ട് ജീവനക്കാരും, അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൈനാ അതിര്‍ത്തിക്ക് സമീപമാണ് മെച്ചുക്ക വാലി സ്ഥിതി ചെയ്യുന്നത്. വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായി വ്യോമസേന അധികൃതർ അറിയിച്ചു.
Post Your Comments