ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ലോയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡല്‍ഹി പോലീസില്‍ ജസ്റ്റിസ് ലോധ പരാതി നല്‍കി. ഐ.ടി ആക്‌ട് പ്രകാരവും വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നിവയ്ക്കും പോലീസ് കേസെടുത്തു. ഏപ്രില്‍ 19ന് തന്റെ സുഹൃത്ത് ജസ്റ്റിസ് ബി.പി സിങ്ങിന്റെ ഇമെയില്‍ നിന്ന് ലഭിച്ച സഹായ അഭ്യര്‍ത്ഥന പ്രകാരം ലോധ ഒരു ലക്ഷം രൂപ കൈമാറിയിരുന്നു.
അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്ക് എന്ന പേരിലാണ് ലോധയില്‍ നിന്ന് പണം ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെട്ടുള്ള ഇമെതില്‍ ലഭിച്ചപ്പോള്‍ സിങ്ങിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഇമെയിലില്‍ നല്‍കിയിരുന്ന അക്കൗണ്ട് നമ്പറിലേക്ക് രണ്ട് തവണ പണം നല്‍കി. എന്നാല്‍ മെയ് 30ന് ജസ്റ്റീസ് സിങ് ഇമെയില്‍ അയച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ആര്‍.എം ലോധ അറിയുന്നത്.തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സഹായം ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത് താനല്ലെന്നും സിങ് വ്യക്തമാക്കി.
Post Your Comments