Latest NewsKerala

കെവിന്‍ വധം: നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് വിദഗ്ദര്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴി പുറത്തുവിട്ട് ഫോറന്‍സിക് വിദഗ്ദര്‍. കെവിനെ മുക്കി കൊന്നതാണെന്നാണ് ഫോറന്‍സിക് വിദഗ്ദരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. കെവിന്റെ ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ മൊഴി. അരയ്‌ക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു.

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചു കൊണ്ട് കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു ഫോറന്‍സിക് വിദഗ്ദര്‍. കെവിന്റെ ശ്വാസകോശത്തില്‍ നിന്നും കണ്ടെത്തിയ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണെന്നും ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്നും ് ഫോറന്‍സിക് സംഘം പറഞ്ഞു.

കെവിന്റെ മൃതദേഹം കണ്ടെടുത്ത പുഴയില്‍ അരക്കൊപ്പം വെള്ളം മാത്രമേ ഉണ്ടാിയിരുന്നുള്ളൂ. ഇത്രയും വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് സംഘം മൊഴി നല്‍കി.

കൂടാതെ കെവിന്റേത് അപകടമരണമോ ആത്മഹത്യയോ അല്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button