Latest NewsKerala

എറണാകുളത്തെ നിപ ബാധ: പനിബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും

രോഗിക്ക് നിപയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: പനി ബാധിച്ച് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞി പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയുടെ രക്തം
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ക്കായി അയച്ചത്. ഇവിടെ നിന്നുള്ള പരിശോധന ഫലമാണ് ഇന്ന് പുറത്തു വരിക.

അതേസമയം രോഗിക്ക് നിപാ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ജില്ലാ ഭരണകൂടവും രംഗത്തെത്തിയിരുന്നു. രോഗിക്ക് നിപയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു അധികൃതരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button