ലോകത്ത് പ്രമേഹം ബാധിച്ചവരുടെ എണ്ണം കണക്കിലെടുത്താല്‍ അത് ഒരു മഹാമാരിയാണ്. 350-മില്ല്യണ്‍ ആളുകളാണ് ലോകമൊട്ടുക്കും പ്രമേഹബാധ മൂലം വലയുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഈ ഇനം ഇരട്ടിയാകുമെന്ന് ഡബ്ല്യൂ.എച്ച്,ഒ-യുടെ പക്കലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ മാത്രം 68-മില്ല്യണ്‍ പ്രമേഹരോഗികളുണ്ട്. അതായത് ലോകത്ത് പ്രമേഹം ബാധിച്ച ആറില്‍ ഒരാള്‍ ഇന്ത്യാക്കാരനാണ്.
പക്ഷേ, നമ്മുടെ ജീവിതശൈലിയില്‍ വരുത്താവുdiaന്ന ചില മാറ്റങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു അസുഖമാണ് പ്രമേഹം എന്നുള്ള വസ്തുത അധികമാര്‍ക്കും അറിയില്ല. ചില കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ശ്രദ്ധചെലുത്തിയാല്‍ പ്രമേഹത്തെ ചെറുക്കാന്‍ നമ്മുടെ ശരീരത്തിന് സാധിക്കും.
വണ്ണം നിയന്ത്രിക്കുക: ആഗോളതലത്തില്‍ തന്നെ അമിതവണ്ണം പ്രേമഹത്തിന്‍റെ മുഖ്യകാരണങ്ങളിലൊന്നാണ്. നമ്മുടെ ശരീരഭാര സൂചിക (ബോഡി മാസ് ഇന്‍ഡക്സ്) അനുസരിച്ചുള്ള ശരീരവണ്ണം നിലനിര്‍ത്തുക എന്നത് പ്രമേഹ നിയന്ത്രണത്തിലെ പ്രധാനകാര്യങ്ങളിലൊന്നാണ്. ആണുങ്ങളില്‍ ഇടുപ്പ് വണ്ണം 150-സെന്‍റിമീറ്ററും പെണ്ണുങ്ങളില്‍ 90-സെന്‍റിമീറ്ററിലും കൂടാതെ നോക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വ്യായാമം പതിവാക്കുക: പ്രമേഹം അടക്കമുള്ള മിക്ക ജീവിതശൈലീ രോഗങ്ങള്‍ക്കും ഏറ്റവും ഫലപ്രദമായ മറുമരുന്ന് വ്യായാമമാണ്. ആധുനിക ജീവിതശൈലി ശാരീരികാധ്വാനം ആവശ്യമില്ലാത്തതാണ്. ഉദാസീനമായ ജീവിതക്രമം ശരീരത്തിന്‍റെ ഇന്‍സുലിന്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം ഉള്ളവരും ഇല്ലാത്തവരും പതിവായി വ്യായാമത്തിലേര്‍പ്പെടുക എന്നുള്ളത് പ്രമേഹ പ്രതിരോധത്തിന്‍റെ സുപ്രധാന ഘടകമാണ്.
8 മണിക്കൂര്‍ ഉറക്കം: ശരീരഭാരം വര്‍ദ്ധിക്കുന്നതും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സമയദൈര്‍ഘ്യം തീരെകുറഞ്ഞ ഗുണമില്ലാത്ത ഉറക്കമാണ് ആധുനിക മനുഷ്യന്‍റേത്. ഇതുമൂലം ഊര്‍ജ്ജസ്വലത ഏറ്റവുമധികം ആവശ്യമുള്ള പകല്‍സമയങ്ങളില്‍ ആളുകള്‍ ക്ഷീണിതരാണ്. ഇത് രക്ത സമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവയുടെ ക്രമീകരണം താറുമാറാകും. അതിനാല്‍ ദിവസവും രാത്രി 8 മണിക്കൂറുകള്‍ എങ്കിലും ഉറങ്ങേണ്ടത് വളരെ പ്രധാനമാണ്.
അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക: ഒരു മെറ്റബോളിസം ക്രമക്കേടായ പ്രേമഹത്തിനെതിരായ പോരാട്ടത്തില്‍ നിത്യജീവിതത്തില അനാവശ്യസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക എന്നുള്ളത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഇന്‍സുലിന്‍ അനുഷ്ടിക്കുന്ന ധര്‍മ്മത്തിന് നേര്‍വിപരീതമായ ഫലങ്ങള്‍ ഉളവാക്കുന്നു. ഇന്‍സുലിന്‍ രക്തക്കുഴലുകളെ സമ്മര്‍ദ്ദമുക്തമാക്കുമ്പോള്‍ അഡ്രിനാലിന്‍ അവയെ ഒന്നുകൂടി ചെറുതാക്കുന്നു. ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുമ്പോള്‍, കോര്‍ട്ടിസോള്‍ അത് വര്‍ദ്ധിപ്പിക്കുന്നു.
പുകവലി ഒഴിവാക്കുക: പുകവലി മൂലം ശരീരകലകള്‍ ഇന്‍സുലിന്‍റെ പ്രയോജനപ്രദമായ ധര്‍മ്മങ്ങളെ ചെറുക്കന്‍ തുടങ്ങുന്നു. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുകയും ശരീരത്തിലെ ജ്വലനസ്വഭാവമുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കലോറി നിയന്ത്രണം: ഭക്ഷണം അശേഷം ഒഴിവാക്കിയാലേ കലോറി നിയന്ത്രണം സാധ്യമാകൂ എന്നത് ഒരു മിഥ്യാധാരണയാണ്. ഭക്ഷണത്തിന്‍റെ അളവ് കുറച്ച് ഇത് സാദ്ധ്യമാക്കാവുന്നതാണ്. വാരിവലിച്ച് ഒരുപാട് ഭക്ഷണം അകത്താക്കുന്നത് ശരീരത്തിലെ കലോറി ലോഡ് വര്‍ദ്ധിപ്പിക്കുകയും അത് പെട്ടെന്നുള്ള ബ്ലഡ് ഷുഗര്‍ വര്‍ദ്ധനവിനും കാരണമാകുകയും ചെയ്യുന്നു. ചെറിയ അളവില്‍ ഇടവേളകളെടുത്ത് ഭക്ഷണം കഴിക്കുക എന്നുള്ളതാണ് സ്വീകരിക്കാവുന്ന മാര്‍ഗ്ഗം. സമയത്തിന് ഭക്ഷണം കഴിക്കുക എന്നുള്ളതും പ്രധാനമാണ്.
Post Your Comments