Latest NewsBikes & ScootersAutomobile

ഹമാരാ ബജാജ്, ചേതക് വീണ്ടും വരുന്നു; ഇലക്രിക് പവറില്‍

ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ജനതയുടെ വാഹന സ്വപ്‌നങ്ങളിലെ മിന്നുംതാരമായിരുന്നു ചേതക്. ഇരുചക്ര വാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാര്‍ക്കിടയില്‍ പൊതുവേയുണ്ടായ വിശ്വാസം. രാജ്യം നെഞ്ചിലേറ്റിയ ഈ ജനപ്രിയ വാഹനം തിരികെയെത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി വാഹനപ്രേമികള്‍.

ചേതക്കിന്റെ തിരിച്ചുവരവിനെയാണ് പുതിയ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ആ വരവെന്നാണ് പുതിയ വാര്‍ത്തകള്‍. ചേതക് എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

ഹാന്‍ഡില്‍ ബാറിലെ എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് തുടങ്ങിയവ ഇലക്ട്രിക് ചേതകിന്റെ ഫീച്ചറുകളായിരിക്കും. 1.1 ലക്ഷം രൂപയായിരിക്കും ഈ സ്‌കൂട്ടറിന്റെ വില.ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006ലാണ് നിര്‍മ്മാണം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button