Latest NewsIndia

ഇത് ചരിത്രനേട്ടം; വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമനം

ന്യൂഡല്‍ഹി: ചരിത്രനേട്ടം കൈവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കാബിനറ്റ് റാങ്കോടെയാണ് വീണ്ടും നിയമനം നല്‍കിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നെങ്കില്‍ ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാര്‍ക്ക് തുല്യമാണ്. 2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഇദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് വീണ്ടും നിയമനം നല്‍കിയിരിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നതിന് മുന്‍പ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു ഇദ്ദേഹം. ഉറിയില്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയെന്നോണം ബാലകോട്ട് നടത്തിയ ആക്രമണവും ഇദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button