തിരുവനന്തപുരം : എന്‍.എസ്.എസ് ഇടതുപക്ഷമായി ഇടഞ്ഞുനിന്നിരുന്നുവെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ നായര്‍ സമുദായത്തിന് ലഭിച്ചത് അര്‍ഹിച്ചതിലുമധികം പരിഗണന. 21 അംഗ മന്ത്രിസഭയില്‍ 7 പേര് നായര്‍ സമുദായത്തില്‍പ്പെട്ടവരാണ്. അതായത് മൂന്നിലൊന്ന്. അതിന് പുറമെ സ്പീക്കറും ചീഫ് വിപ്പും നായര്‍ സമുദായത്തില്‍ നിന്ന് തന്നെ. കേരള ജനസംഖ്യയില്‍ 12.5 ശതമാനമുള്ള നായര്‍ സമുദായത്തിന് ക്യാബിനറ്റ് റാങ്കില്‍ 37.5 ശതമാനം പരിഗണന കിട്ടി.
Read Also : തോക്കേന്തി യുവാക്കളുടെ ജന്മദിനാഘോഷം; പങ്കെടുത്തത് നാനൂറിലധികം പേര്
സി.പി.എമ്മിന്റെ നാല് മന്ത്രിമാരും സ്പീക്കറും നായര്‍ സമുദായത്തില്‍ നിന്നാണ്. മൊത്തം നാല് മന്ത്രിപദവി ലഭിച്ച സി.പി.ഐയുടെ മൂന്ന് പ്രതിനിധികളും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചീഫ് വിപ്പ് പദവിയിലെത്തിയതും നായര്‍ സമുദായത്തില്‍പ്പെട്ട വ്യക്തി തന്നെ. അതേസമയം, ഈഴവ വിഭാഗത്തിന് കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ലഭിച്ച പരിഗണന ഇത്തവണ കിട്ടിയില്ല. മുഖ്യമന്ത്രിയടക്കം അഞ്ച് ഈഴവ സമുദായ അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. എല്‍ഡിഎഫിന് 26 ഈഴവ എംഎല്എമാരുള്ളപ്പോഴാണ് മന്ത്രിമാരുടെ കാര്യത്തില്‍ എണ്ണം കുറച്ചത്. ജനസംഖ്യയില്‍ 23 ശതമാനമാണ് ഈഴവര്‍.
ദളിത് വിഭാഗത്തില്‍ നിന്ന് രണ്ടു പേര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും. സംസ്ഥാനത്തെ 16 സംവരണ സീറ്റുകളില്‍ 14ലും ജയിച്ചത് എല്‍ഡിഎഫ് ആണ്. ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് മന്ത്രിസഭയില്‍ ഇടം നല്‍കിയിരിക്കുന്നത്.
Post Your Comments