Latest NewsKerala

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം : എഐവൈഎഫ്

തിരുവനന്തപുരം: അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ കേരളം ഭീതിജനകമായി മാറിയിരിക്കുന്നതെന്ന് എഐവൈഎഫ്. സംസ്ഥാനത്ത് വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയമംമൂലം നിരോധിക്കാന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി വിശ്വാസങ്ങളെ ചൂഷണം ചെയ്ത് അഴിഞ്ഞാടുന്ന ആള്‍ദൈവ വ്യാപാരങ്ങളെയും സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് നടത്തിക്കുന്ന അന്ധവിശ്വാസങ്ങളെയും നിയമംമൂലം നേരിടാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അത്തരം നിയമനിര്‍മ്മാണങ്ങള്‍ അനിവാര്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button