ഔരഗാബാദ്: ഭര്‍ത്താവിനെ കാണാന്‍ പോലീസ് സഹായം ആവശ്യപ്പെട്ട് ദേശീയ പാതയില്‍ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി 25 കാരി.
നാടകീയ രംഗങ്ങള്‍ക്കു ശേഷം യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പോലീസ് കേസ് എടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മറ്റൊരു യുവതിയെ കല്ല്യാണം ചെയ്യാന്‍ പോകുന്നുവെന്നുവെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്.
നാലു വര്‍ഷം മുമ്പ് മിശ്ര വിവാഹിതരായ ഇവരുടെ ബന്ധം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഒരേ സമുദായത്തില്‍ പെടുന്ന മറ്റൊരു പെണ്ണിനെവിവാഹം കഴിക്കാന്‍ മകനെ വീട്ടുകാര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെ തന്തരപൂര്‍വം സ്വന്തം വീട്ടിലേയ്ക്കു പറഞ്ഞു വിട്ട് മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നതറിഞ്ഞ് ്‌യുവതിയെ വിവാഹം നടക്കുന്നിടത്ത് എത്തിയെങ്കിലും ഒറ്റയ്ക്ക് പന്തലിനുള്ളിലേയ്ക്ക് കയറാന്‍ ധൈര്യമുണ്ടായില്ല.
തുടര്‍ന്ന് ഭര്‍ത്താവിന്റെ വിവാഹം നടക്കുന്നിടത്തെത്താന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആദ്യം പോലീസ് ഒപ്പം വരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജല്‍ഗണ്‍ ദേശീയപാതയില്‍ യുവതി മന:പൂര്‍വ്വം ട്രഫിക് ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു.
സംഗതി വഷളായെന്നറിഞ്ഞ പോലീസ് യുവതിയുടെ ഭര്‍ത്താവിനും പത്ത് ബന്ധുക്കള്‍ക്കെതിരെയും കേസ് എടുത്തു.
Post Your Comments