ചെന്നൈ•മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്ത ഭര്‍ത്താവിനെ ഭാര്യ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചെന്നൈ മധുരാണ്ടകത്താണ് സംഭവം.
മധുരാണ്ടകത്തിന് സമീപം ആനൈകുന്ദ്രം ഗ്രാമത്തില്‍ താമസിക്കുന്ന മലര് എന്ന 45 കരിയാണ് വിവാഹം കഴിഞ്ഞ നാള് മുതല്‍ അനുഭവിക്കുന്ന പീഡനം സഹിക്കാനാവാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, സംഭവ ദിവസം മലറിനെ മര്‍ദ്ദിച്ച ശേഷം വീടിന് മുന്നിലെ പാടത്ത് കിടന്നുറങ്ങിയ ഭര്‍ത്താവ് കന്നിയപ്പന്റെ ദേഹത്ത് മലര് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തീ പടരുന്നതറിഞ്ഞു ഉണര്‍ന്ന കന്നിയപ്പന്‍ മലരിന്റെ സഹായത്തിനായി കരഞ്ഞെങ്കിലും അവര്‍ മാറി നിന്നു. അയാള്‍ പൂര്‍ണമായും കത്തിയ ശേഷം വീടിന് പുറത്തിറങ്ങിയ മലര് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി സംഭവം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവ സ്ഥലത്ത് പഞ്ഞെതിയ പോലീസിന് മരിച്ചു കിടക്കുന്ന കന്നിയപ്പനെയാണ് കാണാന്‍ കഴിഞ്ഞത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പ്പെട്ട് ആശുപത്രിയിലേക്ക് മാറ്റി.
യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചെങ്കല്‍പ്പെട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments