വയനാട്: ട്രെയിനില്‍ യാത്ര ചെയ്യവേ കാണാതായ വിഷ്ണുപ്രിയയെക്കുറിച്ച് വിവരമൊന്നുമില്ലാതെ കുടുംബം ആശങ്കയിൽ. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണുപ്രിയയെ കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയ വിഷ്ണുപ്രിയയെ പിന്നെ കാണാതാകുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. ഇതിൽ പെൺകുട്ടി ഇല്ലായിരുന്നു.
തുടർന്ന് വിഷ്ണുപ്രിയയുടെ അച്ഛൻ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയിട്ടില്ലെന്ന് വിഷ്ണു പ്രിയയുടെ അച്ഛൻ വ്യക്തമാക്കുന്നു.
Post Your Comments