ലണ്ടന്‍: മത്സരത്തിന് മുൻപ് തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഏറ്റ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ പരിശീലനത്തിനിടെ കോഹ്‌ലിയുടെ തള്ളവിരലിന് പരിക്കേറ്റതായി ചില ചിത്രങ്ങള്‍ സഹിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേദന അനുഭവപ്പെട്ട കോഹ്ലി ഫിസിയോതെറാപ്പിസ്റ്റ് പാട്രിക്കിനെ ഉടനടി വിളിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. ഉടന്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന സ്പ്രേ താരത്തിന്റെ കൈയ്യിൽ അടിക്കുകയുണ്ടായി. ഏകദിന ലോകകപ്പിലെ മൂന്നാം കിരീടവിജയം ഇന്ത്യ ലക്ഷ്യമിടുന്ന ഇന്ത്യ അടുത്ത ബുധനാഴ്ച യാണ് മത്സരത്തിന് ഇറങ്ങുന്നത്.
Post Your Comments