പൂനെ•ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്ന് വിരമിച്ച 74 കാരനായ ഡോക്ടര്‍ പെണ്‍വാണിഭത്തിന് അറസ്റ്റില്‍. ഒരു മോഡല്‍ ഉള്‍പ്പടെ രണ്ട് യുവതികളെ ഉപയോഗിച്ച് ശരീരവ്യാപാരം നടത്തിയതിനാണ് ഇയാളെ പൂനെ പോലീസിന്റെ സാമൂഹ്യ സുരക്ഷാ സെല്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കൊരേഗാവ് പാര്‍ക്കിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഡോക്ടര്‍ പിടിയിലായത്. ഇവിടെ നിന്നും ഒരു മോഡല്‍ ഉള്‍പ്പടെ രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. 24-25 വയസ് പ്രായമുള്ളവരാണ് യുവതികള്‍. മുംബൈ സ്വദേശിയായ ഒരു ഏജന്റിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനാശാസ്യം (തടയല്‍) നിയമപ്രകാരം അറസ്റ്റ് ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
Post Your Comments