കോഴിക്കോട്: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കില്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടിയായിരിക്കും. സുരേന്ദ്രന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. പാര്‍ട്ടി തീരുമാനം എന്തായാലും അദ്ദേഹം അത് അനുസരിക്കും- ശ്രീധരന് പിള്ള പറഞ്ഞു.
ലോക്സഭാ തെരഞ്ഞടുപ്പില്‍ ശബരിമലയാണ് പ്രധാനവിഷയമായതെന്നും തോല്‍വി ഉള്‍ക്കൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പിള്ള ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. നേരത്തെ, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സുരേന്ദ്രന് അറിയിച്ചിരുന്നു. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ പ്രതികരണം.
Post Your Comments