ComputerLatest NewsTechnology

കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് . മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാൽ വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നു കമ്പനി അറിയിച്ചു രണ്ടാം തവണയാണ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.

വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വോമബിള്‍ ആണ് സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എത്രയും വേഗം കമ്പ്യൂട്ടര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസിലെ സുരക്ഷാ പിഴവുകള്‍ മൂലം മാന്‍വെയറുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടാമെന്നും ഈ സാങ്കേതിക പ്രശ്നം ചൂഷണം ചെയ്യാന്‍ ഇടയുണ്ടെന്നും മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥന്‍ സൈമണ്‍ പോപ് അറിയിച്ചു. സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വഴി വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പ്രശ്നം പരിഹരിക്കാമെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന മാല്‍വെയര്‍ ആക്രമണങ്ങളേയും ഇതോടെ ചെറുക്കാനാവുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button