കായംകുളം: കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് മറപടി നല്‍കാന്‍ പോയ കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാദത്തില്‍. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായിട്ട പ്രതിഭയുടെ കുറിപ്പാണ് വിവാദത്തിലായത്. ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ (കെവി) വിടുന്നതിനു പകരം ‘സര്‍ക്കാര്‍ സ്‌കൂളില്‍’ അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചായിരുന്നു പ്രതിഭയുടെ പോസ്റ്റ്. എന്നാല്‍
കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നു പോലും അറിയാതെയാണോ എംഎല്‍എ വന്നിരിക്കുന്നത് എന്നായിരുന്നു കമന്റ് ബോക്‌സിലെ പരിഹാസം.
https://www.facebook.com/advprathibha/posts/2290316437719904
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന മകന്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ പോകാന്‍ തയ്യാറായ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം ബിന്ദു പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം എടുത്ത് പ്രതിഭ സ്വന്തം കുറിപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ബിന്ദു കൃഷ്ണയും രംഗത്തെത്തി ഒരു എംഎല്‍എ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നുവെന്നും അസത്യം പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഒന്നുമില്ലെങ്കിലും അവരും ഒരമ്മയല്ലേ. ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് എന്തിനാണ് എന്ന് ബിന്ദു കൃഷ്ണ മറുപടി പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/BindhuKrishnaOfficial/posts/2429182470435502
സംഭവം വിവാദമായതോടെ തന്റെ പോസ്റ്റ് പ്രതിഭ തിരുത്തി. താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്നും പ്രതിഭ പറഞ്ഞു.
Post Your Comments