ഇടുക്കി: ഇനി മുതൽ കട്ടപ്പന നഗരസഭയില്‍ ഇന്ന് മുതൽ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
കൂടാതെ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഉപയോഗിക്കുന്നതിനായി വിവിധ അളവുകളിലുള്ള തുണി സഞ്ചികള്‍ നഗരസഭയില്‍ ലഭ്യമാണ്. എല്ലാ വ്യാപാരികളും പൊതുജനങ്ങളും നഗരസഭയുമായി സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അഭ്യര്‍ത്ഥിച്ചു.
Post Your Comments