നെയ്യാറ്റിന്‍കര: ആറയൂര്‍ കൊലപാതക കേസിന്റെ ചുരുളഴിയുന്നു. ആറയൂര്‍ സ്വദേശി വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാജി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെവ്വ് പോലീസ് കണ്ടെത്തി. കേസില്‍ ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തു. ഇവരെ ഷാജിയുടെ വീട്ടിലും പരിസരത്തും എത്തിച്ച് പാറശാല പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞമാസം 21നാണ് ആറയൂര്‍ ആര്‍കെവി ഭവനില്‍ വിനുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷാജിയുടെ വീടിനു സമീപത്തെ പറമ്പില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് വിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം ഒളിവിലുണ്ടായിരുന്ന ഷാജിയെ തമ്പാനൂരില്‍ നിന്ന് യാദൃശ്ചികമായി പിടികൂടുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നാണ് അനിയെ കണ്ടെത്തിയത്. ഇതോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ ഷാജിയുടെ പിതാവിന്റെ മരണത്തിലേയും ചുരുളഴിഞ്ഞത്.
Post Your Comments