KeralaLatest News

കെ.എസ്.ആര്‍.ടി.സിയ്ക്ക് റെക്കോര്‍ഡ് വരുമാനം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് റെക്കോര്‍ഡ് വരുമാനം . എം പാനല്‍ ജീവനക്കാരുടെ സമരത്തിന്റെയും ആശങ്കയുടെയും സാമ്പത്തിക പരാധീനതകളുടെയും ഇടയില്‍ റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഈ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനമാണ് മേയ് മാസത്തില്‍ കെഎസ്ആര്‍ടിസി നേടിയിരിക്കുന്നത്. 200.91 കോടി രൂപയാണ് മേയ് മാസത്തിലെ വരുമാനം. കഴിഞ്ഞ മേയിലാണ് ആദ്യമായി വരുമാനം 200 കോടി കവിഞ്ഞത്. അന്ന് 207.35 കോടിയായിരുന്നു വരുമാനം. ആ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് കെഎസ്ആര്‍ടിസി കാഴ്ചവയ്ക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.

ജനുവരിയിലും ഏപ്രിലിലും വരുമാനം 189 കോടിയായിരുന്നു. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെന്ന് സിഎംഡി എംപി ദിനേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button