മുംബൈ: ജെറ്റ് എയര്‍വേസിൽ ജോലി ചെയ്‌തിരുന്ന 2,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി നടപ്പാക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടക്കമുളളവരെ ജോലിക്കെടുക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഉന്നത യോഗ്യതകളുളള അനേകം ആളുകള്‍ ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്തിരുന്നതായും അതിനാല്‍ കൂടുതല്‍ ജീവനക്കാരെ സ്പൈസിന്‍റെ ഭാഗമാക്കാന്‍ ആലോചിക്കുന്നതായും കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗ് അറിയിച്ചു.
നേരത്തെ ജെറ്റ് എയര്‍വേസ് ഉപയോഗിച്ചിരുന്ന 22 ഓളം വിമാനങ്ങള്‍ ഇപ്പോള്‍ സ്പൈസ് ജെറ്റിന്‍റെ കൈവശമുണ്ട്. അതിനാൽ ജെറ്റ് എയര്‍വേസ് ജീവനക്കാരായിരുന്ന 1,100 പേര്‍ക്ക് ഇതുവരെ കമ്പനി ജോലി നൽകിയെന്നും അതില്‍ പൈലറ്റുമാർ, ക്യാബിന്‍ ക്രൂ, മറ്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവർ ഉളളതായും അജയ് സിംഗ് വ്യക്തമാക്കി.
Post Your Comments