ന്യൂഡൽഹി: അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. [പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം മെട്രോയില്‍ ഈ തീരുമാനം നടപ്പിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിലയിരുത്തല്‍. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലും ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിക്കാന്‍ തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്.
ഡൽഹിയിലെ വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന നിരക്ക് താഴ്ത്താന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറയുകയുണ്ടായി. രണ്ട് കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അടിസ്ഥാന ബില്‍ 20 രൂപയായിരുന്നത് 125 രൂപയാക്കി ഡൽഹി വൈദ്യുത നിയന്ത്രണ ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഈ തീരുമാനം ബോര്‍ഡിന്റേത് മാത്രമായിരുന്നുവെന്നും ഇവരോട് അടിസ്ഥാന നിരക്ക് താഴ്ത്താന്‍ ആവശ്യപ്പെടുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments