ദുബായ് : വന്‍തോതില്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതികൂല തൊഴില്‍ സാഹചര്യം തുടരുന്ന ഘട്ടത്തിലുമാണ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത്. ജീവിത ചെലവുകള്‍ നിയന്ത്രിച്ച് കൂടുതല്‍ തുക നാട്ടിലേക്ക് അയക്കുന്ന പ്രവണത പ്രവാസികളില്‍ ശക്തിപ്പെടുന്നതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നിന്ന് കൂടുതല്‍ പണം സ്വന്തം രാജ്യത്തേക്ക് അയച്ചത് ഇന്ത്യക്കാരാണെന്ന യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യു.എ.ഇയില്‍ നിന്ന്
വിദേശ രാജ്യങ്ങളിലേക്ക് അയച്ച മൊത്തം പണമായ 16920 കോടി ദിര്‍ഹമിന്റെ 38.1 ശതമാനം ഇന്ത്യയിലേക്കായിരുന്നു. യു.എ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരായതും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇതിന്റെ പ്രധാന കാരണം.
നിലവിലെ സാഹചര്യത്തില്‍ രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്കില്‍ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Post Your Comments