KeralaLatest News

ടെറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് സഹോദരങ്ങള്‍; കരുണതേടി ഈ കുടുംബം

തൃശൂര്‍: സന്തോഷം നിറഞ്ഞ ആ കുടുംബത്തിലേക്ക് ക്രൂരമായ ആ അപകടം കടന്നു വന്നത് കഴിഞ്ഞ വിഷു ദിനത്തിലാണ്.  കൊടുങ്ങല്ലൂര്‍ സ്വദേശികളായ വര്‍ഗ്ഗീസിനും ത്രേസ്യാമ്മയ്ക്കും കഴിഞ്ഞ വിഷു ദിനം നല്‍കിയത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. യുവാക്കളായ രണ്ട് മക്കളും ടെറസില്‍ നിന്ന് വീണ് കിടപ്പിലാണ് ഇപ്പോള്‍.

മാളയിലെ ബന്ധു വീട്ടില്‍ വിഷു ആഘോഷിക്കാനെത്തിയപ്പോഴാണ് ജിതിനും ജെസ്‌നിയും അപകടത്തില്‍പ്പെട്ടത്. ടെറസില്‍ നിന്ന് കാല്‍ തെറ്റിവീണ ജെസ്‌നിയെ രക്ഷിക്കാന്‍ കൈനീട്ടിയതാണ് ജിതിന്‍. ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജിതിന്റെ കാലിലെ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും നട്ടെല്ലൊടിയുകയും ചെയ്തു. 26 കാരിയായ ജെസ്‌നിക്കും വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നു.

അപസ്മാരമുളളതിനാല്‍ ഓപ്പറേഷന്‍ നടത്താനായിട്ടില്ല. കുടുംബത്തിന് ഏക ആശ്രയമായ ജിതിന് പ്രാഥമിക കാര്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ലോട്ടറി വില്‍പനക്കാരനായിരുന്ന പിതാവ് വര്‍ഗ്ഗീസ് ഹൃദ്രോഗത്തിനുള്ള ഓപ്പറേഷന് ശേഷം വിശ്രമത്തിലാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കായി മറ്റ് വരുമാന മാര്‍ഗ്ഗങ്ങളില്ലാത്ത അമ്മ ത്രേസ്യാമ്മ സുമനസുകളുടെ കാരുണ്യം തേടുകയാണ്.

JITHIN VARGHESE

AC NO 520191027467501

KODUNGALLOOR BRANCH

IFSC CORP 0001733

shortlink

Related Articles

Post Your Comments

Related Articles


Back to top button